തൊണ്ടർനാട് പഞ്ചായത്തിലെ അഗതി ആശ്രയ കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു

0 422

തൊണ്ടർനാട് പഞ്ചായത്തിലെ അഗതി ആശ്രയ കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു

തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ അഗതി ആശ്രയ കുടുംബങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു.പഞ്ചായത്തിലെ 102 കുടുംബങ്ങൾക്കാണ് ഓണക്കോടി വിതണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.സി.സലിം, ഗ്രാമപഞ്ചായത്ത് മെമ്പർ അസ്ഹർ അലി, സി.ഡി എസ് ചെയർപേഴ്സൻ സിന്ധു ചന്ദ്രശേഖരൻ, വൈ.ചെയർപേഴ്സൺ വഹീദ പുത്തലത്ത്, അസി.സെക്രട്ടറി സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.