ഓണ വിപണന മേള 2020: കുടുംബശ്രീയുടെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

0 468

ഓണ വിപണന മേള 2020: കുടുംബശ്രീയുടെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

 

കേളകം : കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്ത കേളകം ബസ് സ്റ്റാന്റിൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് കാലത്ത് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിനോടൊപ്പം കുംടുംബശ്രീയുടെ വിവിധ ഉൽപന്നങ്ങളും ചന്തയിൽ ലഭ്യമായിരിക്കും.പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ചന്തയുടെ പ്രവർത്തനം.

ഓണ ചന്തയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, വാർഡ് മെമ്പർ ലീലാമ്മ, പഞ്ചായത്ത് അസി.സെക്രട്ടറി ജോഷ്വ എന്നിവർ പങ്കെടുത്തു.