ഓണസമൃദ്ധി കാര്‍ഷിക വിപണി 2020′; ഉദ്ഘാടനം വ്യാഴാഴ്ച

0 244

ഓണസമൃദ്ധി കാര്‍ഷിക വിപണി 2020′; ഉദ്ഘാടനം വ്യാഴാഴ്ച


ഓണക്കാലം സമൃദ്ധമാക്കാനായി ജില്ലയില്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ഓണസമൃദ്ധി കാര്‍ഷിക വിപണി 2020’ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് (ആഗസ്ത് 27 വ്യാഴാഴ്ച) രാവിലെ 10ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം പി അനില്‍കുമാര്‍ നിര്‍വഹിക്കും. കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ മേലെചൊവ്വ ജങ്ഷനില്‍ 107 ചന്തകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ ശേഖരിച്ചാണ് വില്പനയ്‌ക്കെത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നും 10 ശതമാനം അധികവില വില നല്‍കി ശേഖരിക്കുന്ന പച്ചക്കറികള്‍ വിപണി വിലയില്‍ നിന്ന് 30 ശതമാനം കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. ആഗസ്ത് 30 വരെയാണ് വിപണന കേന്ദ്രം പ്രവര്‍ത്തിക്കുക.