ഓണസമൃദ്ധി 2020 നാടൻ പഴം-പച്ചക്കറി വിപണി പ്രവർത്തനമാരംഭിച്ചു

0 492

 ഓണസമൃദ്ധി 2020 നാടൻ പഴം-പച്ചക്കറി വിപണി പ്രവർത്തനമാരംഭിച്ചു

 

കേളകം കൃഷിഭവന്റെയും കേളകം പച്ചക്കറി ക്ലസ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള നാടൻ പഴം-പച്ചക്കറി വിപണി കേളകം ബസ് സ്റ്റാന്റിൽ പ്രവർത്തനമാരംഭിച്ചു. പൂർണമായും ജൈവ കൃഷി രീതിയിൽ ഉൽപാദിപ്പിച്ചെടുത്ത പച്ചക്കറികളും പഴങ്ങളും ആയിരിക്കും വിപണനം നടത്തുക. കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിപണിയുടെ പ്രവർത്തനം. വിപണിയുടെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന ഉദ്ഘാടനം നിർവഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, വാർഡ് മെമ്പർ ലീലാമ്മ, കൃഷി അസി.ഡയറക്ടർ ബി ജി മോൾ, കേളകം കൃഷി ഓഫീസർ ജേക്കബ് ഷമോൻ എന്നിവർ പങ്കെടുത്തു.