പരിസ്ഥിതി ദിനത്തില്‍ ഒരുകോടി വൃക്ഷ തൈകള്‍:  ബ്ലോക്ക്തല ഉദ്ഘാടനം ഗവ. വൃദ്ധസദനത്തില്‍ നടന്നു 

0 172

പരിസ്ഥിതി ദിനത്തില്‍ ഒരുകോടി വൃക്ഷ തൈകള്‍: ബ്ലോക്ക്തല ഉദ്ഘാടനം ഗവ. വൃദ്ധസദനത്തില്‍ നടന്നു 

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് ജില്ലയില്‍ ഒരു കോടി വൃക്ഷതൈകള്‍ നടുന്നതിന്റെ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം  ഗവ. വൃദ്ധസദനത്തില്‍ നടന്നു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭനും ഗവ. വൃദ്ധസദനത്തിലെ മുതിര്‍ന്ന താമസക്കാരും ചേര്‍ന്ന്   ഫലവൃക്ഷ തൈകള്‍ നട്ടാണ്  പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതിയും മനുഷ്യനും ഒന്നു ചേര്‍ന്ന് പോകേണ്ടതിന്റെ ആവശ്യകത അനിവാര്യമായ കാലഘട്ടമാണിതെന്ന്  കുടുവന്‍ പത്മനാഭന്‍ പറഞ്ഞു.
ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി  എല്‍ ചിത്ര  അധ്യക്ഷയായി. വൃദ്ധസദനം സൂപ്രണ്ട് ബി. മോഹനന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസീത, ബ്ലോക്ക് പഞ്ചായത്ത് ഹൗസിംഗ് ഓഫീസര്‍ കെ സി രജിത തുടങ്ങിയവര്‍ സംബന്ധിച്ചു.