നുറു രൂപ നൽകാനാകുമോ വിശന്നു പൊരിയുന്ന 300 വയറ് നിറയ്ക്കാനാണ്
പേരാവൂർ: രണ്ടാം ഘട്ട കോവിഡ് നിയന്ത്രണം വന്നതോടെ പേരാവൂർ തെറ്റു വഴിയിലെ മരിയ, കൃപാ ഭവനിലെ 300 ഓളം അന്തേവാസികളുടെ നിത്യേനയുള്ള ഭക്ഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. നിത്യേന 2 ക്വിൻ്റൽ അരിയോളം വേണം ഇവർക്ക് .കൂടാതെ മറ്റ് സാധനങ്ങളും . കോവിഡ് – 19 രണ്ടാം ഘട്ട നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സന്ദർശകരും, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നവരും ഇല്ലാതായി. ഫലവർഗ്ഗങ്ങളുടെ സീസൺ ആരംഭിക്കാത്തതിനാൽ അത്തരത്തിലും ലഭിക്കാതെയായി. നാട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ സാമ്പത്തിക സഹായവും ലഭിക്കാതായതോടെ പ്രതിസന്ധി രൂക്ഷമായി. അടിയന്തര സാഹചര്യമാണ് സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കൃപാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഡയറക്ടറായ സന്തോഷ് ആളുകളുടെ മുമ്പിൽ എത്തുന്നത് . നൂറു രൂപ സഹായമാണ് അഭ്യർത്ഥിക്കുന്നത്. മാസം തോറും 100 രൂപ സഹായിച്ചാൽ തങ്ങളുടെ അന്തേവാസികളുടെ വയറു നിറയ്ക്കാക്കാനാകും. മാനസിക അസ്വസ്ഥതയുള്ളവർക്ക് കൃത്യ സമയത്ത് ഭക്ഷണം നല്കേണ്ടതുണ്ട്. സഹായിക്കണം സന്തോഷ് അഭ്യർത്ഥിക്കുന്നു.
KRIPA CHARITABLE TRUST A / C: 11630200002435 IFSC: FDRL0001163 FEDERAL BANK KELAKAM BRANCH
G Pay 7510407919