വാടകയിൽ ഒരു മാസത്തെ ഇളവ്; മാതൃകയായി കാഞ്ഞങ്ങാട്ടെ കെട്ടിട ഉടമകൾ

0 204

വാടകയിൽ ഒരു മാസത്തെ ഇളവ്; മാതൃകയായി കാഞ്ഞങ്ങാട്ടെ കെട്ടിട ഉടമകൾ

ലോക്ക്ഡൗൺ സമയത്ത് നിർബന്ധമായി കടകൾ അടക്കണമെന്ന സർക്കാർ നിർദ്ദേശം പാലിച്ച് ഏപ്രിൽ മാസം അടച്ചിട്ട കടമുറികൾക്ക് ഒരു മാസത്തെ വാടക ഇളവുകൾ നൽകാൻ കേരള ബിൽഡിങ് വെൽഫെയർ ഓണേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് തീരുമാനിച്ചു.
തുറന്നുപ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്ക് മാത്രമാണ് വാടക തുകയിൽ ഒരു മാസത്തെ ഇളവ്. തുറന്നു പ്രവർത്തിച്ച ബാങ്കുകൾ, അവശ്യസാധനങ്ങളുടെ കടകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് ഇളവ് ബാധകമല്ല. അതേസമയം ലോക്ഡൗൺ കാലത്തും സർക്കാർ- അർദ്ധ സർക്കാർ ഉടമസ്ഥയിലുള്ള സ്ഥാപങ്ങളുടെ കെട്ടിട വാടക കൃത്യമായി ഈടാക്കുന്ന സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

യൂണിറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് പാലക്കി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ഫാറൂഖ് അധ്യക്ഷത വഹിച്ചു. നാഗരാജൻ, ഗോവിന്ദൻ, ലിയാഖത്ത്, മനാഫ്, സികെ റഹ്മത്തുള്ള, ഫസലുറഹ്മാൻ, സികെ ഷറഫുദ്ദീൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.