കണ്ണൂർ ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ

0 809

കണ്ണൂർ ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ

കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 70കാരിക്കാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായതായി കണ്ടെത്തിയത്. ഏപ്രില്‍ 11ന് വൈറസ് ബാധ കണ്ടെത്തിയ മൂര്യാട് സ്വദേശിയായ 87കാരന്റെ ഭാര്യയാണിവർ

ഏപ്രില്‍ 12ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 80 ആയി.ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

*നിലവില്‍ കൊറോണ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7013 പേരാണ്. 56 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 15 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 9 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 35 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തിലും 6898 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 1528 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 1260 എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 268 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്