തൃശൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു

0 7,746

തൃശൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു

 

തൃശൂർ മതിലകത്ത് ഒഴുക്കിൽപെട്ട വിദ്യാർഥികളിൽ ഒരാൾ മരിച്ചു. കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധന്റെ മകൻ അതുലാണ് മരണപ്പെട്ടത്. മതിലകം പുവ്വത്തും കടവ് സ്വദേശി പച്ചാംമ്പുള്ളി സുരേഷിന്റെ മകൻ സുജിത്തിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടൊയായിരുന്നു സംഭംവം.

കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്‌ബോൾ കളിക്കുന്നതിനിടയിൽ ബോൾ പുഴയിൽ വീണപ്പോൾ എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് രണ്ടു പേരും ഒഴുക്കിൽപെട്ടത്. കരയിലുണ്ടായിരുന്ന കുട്ടികൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മതിലകം പൊലീസും കൊടുങ്ങല്ലൂരിൽ നിന്ന് ഫയർഫോഴ്‌സുമെത്തി തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് കുട്ടികളെ കണ്ടെത്താനായത്. എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.