പരിശീലകരുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ചിത്രം; സൂം ആപ്പ്​ വീണ്ടും സംശയ നിഴലില്‍

0 920

പരിശീലകരുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല ചിത്രം; സൂം ആപ്പ്​ വീണ്ടും സംശയ നിഴലില്‍

ഹൈദരാബാദ്​: ​േലാക്​ഡൗണ്‍ കാലത്ത്​ ട്രെന്‍ഡിങ്ങായ സൂം വീ​ഡിയോ കോണ്‍ഫറന്‍സിങ്​ ആപ്ലിക്കേഷന്‍െറ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. സൂമില്‍ ഇന്ത്യയിലെ യുവ ബാഡ്​മിന്‍റണ്‍ ​പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോച്ചിങ്​ ക്ലാസിനിടെ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.

ഇന്ത്യയുടെ ഹെഡ്​ കോച്ച്‌​ പുല്ലേല ഗോപീചന്ദ്​, ഇന്തോനേഷ്യക്കാരനായ കോച്ച്‌​ അഗസ്​ സാ​േന്‍റാസോ എന്നിവര്‍ നയിച്ച ക്ലാസില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700ഓളം പേര്‍ പങ്കെടുത്തുകൊണ്ടിരിക്കെ വ്യാഴാഴ്​ച ഉച്ചക്ക്​ 12.40നാണ്​ സംഭവം. സ്​ത്രീകളടക്കമുള്ളവര്‍ ക്ലാസിനുണ്ടായിരുന്നു.

പുതിയ പരിശീലകനായ സാ​േന്‍റാസോ സെഷന്‍ നയിക്കുന്നതിനിടെ ഒന്നിലധികം തവണ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെ​ട്ടെന്നും ചിത്രം നീക്കിയ ശേഷമാണ്​ പിന്നീട്​ ക്ലാസ്​ തുടര്‍ന്നതെന്നും പ​ങ്കെടുത്തവരില്‍ ഒരാള്‍ പറഞ്ഞു. സംഭവത്തിന്​ പിന്നാലെ ഗോപീചന്ദ്​ ലോഗ്​ഔട്ട്​ ചെയ്​ത്​ പോയതായാണ്​ റിപ്പോര്‍ട്ട്​.

സ്​പോര്‍ട്​സ്​ അതോറിറ്റി ഓഫ്​ ഇന്ത്യയും (സായ്​) ബാഡ്​മിന്‍റണ്‍ അസോസിയേഷന്‍ ഓഫ്​ ഇന്ത്യയും (ബായ്​) ചേര്‍ന്നാണ്​ 21 ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്​. സായ്​ ബംഗളൂരുവാണ്​ മീറ്റിങ്ങിന്‍െറ ഇന്‍വിറ്റേഷന്‍ അയച്ചത്​. ഹാക്ക്​ ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളഞ്ഞ സായ്​ സംഭവത്തില്‍ ഐ.ടി വിഭാഗം വിശദ അന്വേഷണം തുടങ്ങിയതായും പറഞ്ഞു.

നിലവില്‍ രാജ്യത്തെ സ്​കൂളുകളിലടക്കം സൂം അപ്ലിക്കേഷനാണ്​ ക്ലാസ്​ നടത്താന്‍ ഉപയോഗിക്കുന്നത്​. ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന്​ ഏപ്രില്‍ 20ന്​ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്​ തന്നിരുന്നു. സൂം ആപ്​ വഴി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയി​ല്‍പ്പെട്ടതിനെ തുടര്‍ന്നാണ്​ കേന്ദ്രസര്‍ക്കാരിന്‍െറ മാര്‍ഗനിര്‍ദേശം.