മഴക്കാല ശുചീകരണം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരം നടന്നു

0 1,739

മഴക്കാല ശുചീകരണം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ മത്സരം നടന്നു

മഴക്കാല ശുചീകരണം എന്ന വിഷയത്തില്‍ ജില്ലാ ശുചിത്വമിഷനും കണ്ണാടിപ്പറമ്പ് ഗ്രാമകേളി കലാ തിയേറ്ററും ചേര്‍ന്ന് സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ മത്സരത്തില്‍ സ്റ്റെഫി മോള്‍ കണ്ണാടിപ്പറമ്പ് ഒന്നാം സ്ഥാനം നേടി; മഴയ്ക്ക് മുന്‍പെ കുട്ടികള്‍ കൊതുകിനെ തുരത്താന്‍ വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്നതായിരുന്നു വിഷയം. അനജ് കെ പുല്ലൂപ്പി, മുരളീധരന്‍ കൂവേരി  എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. അറുപതിലേറെ കാര്‍ട്ടൂണിസ്റ്റുകളാണ് ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്തത്.
ഫല പ്രഖ്യാപനത്തോടൊപ്പം നടത്തിയ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം വാട്‌സാപ്പ് ഗ്രൂപ്പില്‍ ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി എം രാജീവ് ഉദ്ഘാടനം ചെയ്തു. സി വിനോദ്, ഏറന്‍ ബാബു  എന്നിവര്‍  സംസാരിച്ചു. വിജയികള്‍ക്കുളള ഉപഹാരങ്ങള്‍ പിന്നീട് പൊതുചടങ്ങില്‍ നല്‍കുന്നതാണ്.