ഓണ്‍ലൈന്‍ സംവിധാനങ്ങളില്ല ; ഇടുക്കി ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

0 303

ഓണ്‍ലൈന്‍ സംവിധാനങ്ങളില്ല ; ഇടുക്കി ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ഇടുക്കി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി പുതിയ അധ്യയന വര്‍ഷം ആരംഭിച്ച്‌ ചരിത്രം കുറിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് വിദ്യാഭ്യാസ മേഖലയെ കൈ പിടിച്ചുയര്‍ത്തുമ്ബോഴും ഇതൊന്നും അറിയുക പോലും ചെയ്യാത്ത ഒരുപറ്റം വിദ്യാര്‍ത്ഥികളാണ് ഇടുക്കി ജില്ലയിലെ ആദിവാസി ഗ്രാമങ്ങളില്‍ ഉള്ളത്. ഇന്റര്‍നെറ്റും, ലാപ്ടോപ്പും ആന്‍ഡ്രോയിഡ് ഫോണുകളും അടക്കമുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഇവര്‍ പ്രതിസന്ധിയിലാണ്. ഇത്തരം സംവിധാനങ്ങള്‍ ഒരുക്കി നല്‍കാന്‍ മാതാപിതാക്കള്‍ക്കും കഴിയാത്ത അവസ്ഥയിലാണ്.

അതേസമയം നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ലഭ്യമായാലും പുതിയ ഫോണും കമ്ബ്യൂട്ടറും വാങ്ങി നല്‍കി പഠിപ്പിക്കാന്‍ ഇവിടുത്തി നിര്‍ധന കുടുംബങ്ങള്‍ക്ക് കഴിവില്ല. ഈ അധ്യയന വര്‍ഷം ആരംഭിച്ച്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയാലും ആദിവാസി കുടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവരുടെ വിദ്യാഭ്യാസം പൂര്‍ണമായി നിലയ്ക്കുമെന്നതിന് സംശയമില്ല.