ഓണ്‍ലൈന്‍ സഹായി; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22 ന്

0 892

ഓണ്‍ലൈന്‍ സഹായി; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22 ന്

പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പി എസ് സി രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കുമായി ഐ ടി ഡി പി ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും കരാറടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സഹായിമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ), ഇംഗ്ലീഷ് മലയാളം ടൈപ്പ്‌റൈറ്റിങ്ങുമാണ് യോഗ്യത.  പ്രായം 18 നും 36 നും ഇടയില്‍.  താല്‍പര്യമുള്ള പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം ജൂണ്‍ 22 ന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍: 0497 2700357.