ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രഭാഷണവും സമ്മാനവിതരണവും നടത്തി

0 5,401

ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രഭാഷണവും സമ്മാനവിതരണവും നടത്തി

 

കേളകം : ഇ എം എസ് സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടത്തിയ മൽസരങ്ങളുടെ വിജയികൾക്കുള്ള സമ്മാന വിതരണവും വാഗൺ ട്രാജഡിയുടെ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. രഞ്ജിത് മർക്കോസ് പ്രഭാഷണം നടത്തി. ലൈബ്രറി ജോയിന്റ് സെക്രട്ടറി പി എം രമണൻ അധ്യക്ഷത വഹിച്ചു. കെ പി ഷാജി, ടി കെ ബാഹുലേയൻ, കെ ജി വിജയപ്രസാദ്, കെ പി അമ്പിളി എന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായവർ കലാപരിപാടികൾ അവതരിപ്പിച്ചു.