കോട്ടയം: ഉപയോഗിച്ച സാധനങ്ങളുടെ ഓണ്‍ലൈന്‍ വില്പന സൈറ്റുകളിലെ വില്പനയും വാങ്ങലും ജാഗ്രതയോടെ വേണമെന്ന് പൊലീസിെന്റ മുന്നറിയിപ്പ്. ഒ.എല്‍.എക്സില്‍ പരസ്യംനല്‍കി തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കോട്ടയം ജില്ലയില്‍ വെസ്റ്റ് സ്റ്റേഷന് പരിധിയില്‍ രണ്ടു കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തു. മറ്റുള്ളവരുടെ വാഹനങ്ങളുടെ ഫോട്ടോ, സ്വന്തമാണെന്നുപറഞ്ഞ് ഒ.എല്‍.എക്സില്‍ ഇട്ട് അഡ്വാന്‍സ് വാങ്ങി മുങ്ങുന്നവരുണ്ട്. നേരിട്ടുകണ്ടോ ബോധ്യപ്പെടാതെയോ പണം അക്കൗണ്ടിലേക്ക് ഇടരുതെന്ന് പൊലീസ് പറഞ്ഞു.
ഒ.എല്‍.എക്സില്‍ പരസ്യം കണ്ടാണ് ഇല്യാസ്, നിഷാദ് എന്നിവര്‍ വാഹനങ്ങള്‍ വാടകക്കെടുത്തിരുന്നത്. അഡ്വാന്‍സ് തുക നല്കി വാഹനങ്ങളുമായി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു പതിവ്. ഒ.എല്‍.എക്സില്‍ ഇന്നോവ വില്‍ക്കാനുണ്ടെന്ന് വ്യാജ പരസ്യം നല്‍കിയാണ് പൊലീസ് ഇവരെ കുടുക്കിയത്. പരസ്യംകണ്ടു വിളിച്ച ഇവരോട് തിരുവല്ലയില്‍ എത്താന്‍ പറഞ്ഞു. തുടര്‍ന്ന് പിടികൂടുകയായിരുന്നു.