ദിലീപ് ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് പോയത് 6 കോളുകൾ മാത്രം; വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്

0 925

ദിലീപ് ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ നിന്ന് പോയത് 6 കോളുകൾ മാത്രം; വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്

 

നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോ​ഗിച്ചിരുന്ന ഫോണുകളുടെ കോൾ ഡീറ്റയിൽസിന്റെ മുഴുവൻ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു. ഫോണുകളിൽ ഒന്നിൽ ( സീരിയൽ നമ്പർ 2) നിന്ന് വിളിച്ചത് 12100 കോളുകളാണ്. ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ (സീരിയൽ നമ്പർ 4 ) നിന്ന് വിളിച്ചത് ആറ് കോളുകൾ മാത്രമാണ്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോൺ കോൾ വിവരങ്ങൾ കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം