വിഷു വീടുകളില്‍ മാത്രം. പടക്ക കടകള്‍ തുറന്നാല്‍ കര്‍ശന നിയമ നടപടി.

വിഷു വീടുകളില്‍ മാത്രം. പടക്ക കടകള്‍ തുറന്നാല്‍ കര്‍ശന നിയമ നടപടി.

0 752

വിഷു വീടുകളില്‍ മാത്രം. പടക്ക കടകള്‍ തുറന്നാല്‍ കര്‍ശന നിയമ നടപടി.

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്കു ഡൌണുമായി ബന്ധപ്പെട്ട വിഷു ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം നടത്താന്‍ ജില്ലാ പോലീസ് നിര്‍ദ്ദേശം. പടക്ക കടകള്‍ തുറക്കരുതെന്ന് പോലീസ് അറിയിപ്പ് നല്കിയിട്ടുണ്ട്. വീടുകളിലും പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷിക്കുന്നതിനും പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടായാല്‍ ചികിത്സക്ക് പോലും ഏറെ ബുദ്ധിമുട്ടുകള്‍ ആയിരിക്കും ഈ അവസരത്തില്‍ ഉണ്ടാവുക. വിഷു ആഘോഷങ്ങളുമായി ബന്ധപ്പെട്ടു ക്ഷേത്രങ്ങളിലും മറ്റും നടത്തിവരുന്ന ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ചടങ്ങുകള്‍ മാത്രം നടത്തി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ ആണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം ലംഘിച്ചാല്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇതുവരെ (12-04-20 വരെ ) കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ 4423 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തു. 4660 പേരെ അറെസ്റ്റ് ചെയ്തു. 3115 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.