മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകി

0 1,532

മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകി

. കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തിൽ തെറ്റു വഴി മരിയ ഭവനിലേക്ക് വിഷു ആഘോഷത്തിന്റെ ഭാഗമായി ,ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി. പ്രിൻസിപ്പാൾ : എൻ ഐ ഗീവർഗീസ്, അധ്യാപകരായ കെ.വി. ബിജു, ഷൈജോ കെ വി ജയൻ ,സ്മിത കേളോത്ത്, മാസ്റ്റർ അബിൻ, കുമാരി ചഞ്ചൽ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെ സ്കൗട്ട് & ഗൈഡ് സിലെ മുഴുവൻ കുട്ടികളും ചേർന്നാണ് അഗതികൾക്ക് ,വിഷു ദിനത്തിൽ സദ്യയ് ക്കാവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകി മാതൃകയായത്.