നിയമം ലംഘിച്ച് തുറന്ന തട്ടുകട പൂട്ടിച്ചു; ഉടമക്കെതിരെ കേസ്സ്

0 1,071

നിയമം ലംഘിച്ച് തുറന്ന തട്ടുകട പൂട്ടിച്ചു; ഉടമക്കെതിരെ കേസ്സ്

ഇരിട്ടി: നിയമം ലംഘിച്ച് ഇരിട്ടിയിൽ തുറന്ന തട്ടുകട പോലീസ് എത്തി പൂട്ടിച്ചു. ഇരിട്ടി മേലെ സ്റ്റാന്റിലെ തട്ടുകടയാണ് വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം തുറന്നത്. പോലിസിന്റെ അനുമതിയില്ലാതെ തുറന്ന് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നിടയിലാണ് പോലീസ് എത്തിയത്. തട്ടുകടയുടമയ്‌ക്കെതിരെ പോലീസ് കേസ്സെടുത്തു. സമീപത്തു തന്നെയുള്ള മിൽമ്മ സ്റ്റാൾ ഉടമയ്ക്ക് സാധനങ്ങൾ പാർസൽ മാത്രമെ നൽകാവുവെന്ന് നിർദ്ദേശവും നൽകി.