സംസ്ഥാനത്തെ ഏഴു ജില്ലകളിലെ കോടതികള്‍ ഇന്ന് മുതല്‍ തുറക്കും

0 707

സംസ്ഥാനത്തെ ഏഴു ജില്ലകളിലെ കോടതികള്‍ ഇന്ന് മുതല്‍ തുറക്കും

 

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കോടതികളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ പുനരാരംഭിക്കും. ഏഴു ജില്ലകളില്‍ മൂന്നിലൊന്നു ജീവനക്കാരുമായാണ് കോടതികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കേസുകള്‍ പരിഗണിക്കുക. 33 ശതമാനം ജീവനക്കാരെ ഉള്‍പെടുത്തിയാകും കോടതികളുടെ പ്രവര്‍ത്തനം. ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവര്‍ത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ഇന്ന് ആരംഭിക്കുന്നത്.

 

ഒന്നര ലക്ഷത്തിലേറെ മാസ്‌ക്കുകള്‍ നിര്‍മ്മിക്കാന്‍ വടക്കാഞ്ചേരി ഒരുങ്ങുന്നു

 

‘സായാഹ്ന വാര്‍ത്തകള്‍’.;ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

 

സംസ്ഥാനത്ത് കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍സോണില്‍ ഉള്‍പ്പെടുന്നത്. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച മുതല്‍ പുനരാരംഭിക്കും. എന്നാല്‍ റെഡ് സോണിലെ നാലു ജില്ലകളില്‍ കോടതികള്‍ തുറക്കില്ല.