കേരളകോൺഗ്രസ്സ് (എം) വില്ലേജിന് മുന്നിൽ മെഴുകുതിരികത്തിച്ച് പ്രതിഷേധം

0 960

ഉളിക്കൽ: കോവിഡ് 19 ൻ്റെ പാക്കേജിൽ പെടുത്തി കർഷകർക്ക് പതിനായിരം രൂപ അടിയന്തിര ധനസഹായം പ്രഖ്യപിക്കണമെന്നും, റബ്ബർ, കശുവണ്ടി, നാളികേര കർഷകരെ സംരക്ഷിക്കണമെന്നും, വന്യമൃഗങ്ങളിൽ നിന്നും കൃഷിക്ക് പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രവൃത്തകർ മെഴുകുതിരി കൊളുത്തിയും, റബ്ബർഷീറ്റ് കത്തിച്ചും പ്രതിഷേധിച്ചു
മണ്ഡലം പ്രസിഡൻ്റ് ജോയി മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു, ഫൽഗുനൻ മേലേടത്ത് ഉൽഘാടനം ചെയ്തു, , ടെൻസൺ ജോർജ്ജ് കണ്ടത്തിൻകര ,ജോസ് കാപ്പിൽ, ആൻ്റോ ജോർജ്ജ്, ഷിബു എം വി സുരേഷ് ബാബു ആർ, രാജേഷ് എൻ കെ എന്നിവർ പ്രസംഗിച്ചു