“എതിർപ്പുകളെ നേരിടേണ്ട രീതിയിൽ നേരിടും, നടപ്പാക്കാൻ തീരുമാനിച്ചാൽ നടപ്പാക്കും”; മുന്നറിയിപ്പ് നൽകി മന്ത്രി

0 252

തിരുവനന്തപുരം: മാലിന്യപ്ലാന്റുകളോടുള്ള എതിര്‍പ്പില്‍ ഇതുവരെയുള്ള സമീപനമല്ല ഇനി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് തദ്ദേശമന്ത്രി എംബി രാജേഷ്. പ്ലാന്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. എതിര്‍പ്പുകളെ നേരിടേണ്ട രീതിയില്‍ തന്നെ നേരിടാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യപ്ലാന്റുകൾക്കെതിരെ സമരം ചെയ്യുന്നവരോടുള്ള എതിർപ്പ് സർക്കാർ നേരത്തെ തന്നെ പലരീതിയിൽ പ്രകടിപ്പിച്ചിരുന്നതാണ്. കോതിയിലും ആവിക്കലിലുമടക്കം ഇതേ സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രക്ഷോഭങ്ങളെ ഭയന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങില്ലെന്ന സൂചന കൂടിയാണ് എംബി രാജേഷ് നൽകിയിരിക്കുന്നത്.