മ​ദ്യാ​സ​ക്തി​യു​ള്ള യു​വാ​വ് ജീ​വ​നൊ​ടു​ക്കി; സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ മ​ര​ണം

0 970

 

കൊ​ല്ലം: മ​ദ്യാ​സ​ക്തി​യു​ള്ള യു​വാ​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം കു​ണ്ട​റ​യി​ലാ​ണ് സം​ഭ​വം. എ​സ്.​കെ. ഭ​വ​നി​ല്‍ സു​രേ​ഷാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ള്‍ ര​ണ്ടു ദി​വ​സ​മാ​യി മാ​ന​സി​ക സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

ഇതോടെ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് ജീ​വ​നൊ​ടു​ക്കി​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. തൃ​ശൂ​രി​ലും എ​റ​ണാ​കു​ള​ത്തു​മാ​യി മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രണ്ടു യു​വാ​ക്ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തിരുന്നു.