വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചക്കുശേഷം കാണാതായ മൂന്നു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കടലില്‍നിന്നും കണ്ടെത്തി. അടിമലത്തുറ ഭാഗത്തെ കടലില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചത്. മറ്റു രണ്ടുപേര്‍ക്കുമായി തിരച്ചില്‍ തുടരുന്നുണ്ട്.
കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനുസമീപം വട്ടവിള വീട്ടില്‍ പരേതനായ സുേരന്ദ്രന്- ഇന്ദു ദമ്ബതികളുടെ മകള്‍ നിഷയുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ ലഭിച്ചത്. കൂട്ടുകാരികളായ ഷാരു ഷമ്മി, ശരണ്യ എന്നവരെയാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മൂവരും സംഭവ സ്ഥലത്ത് എത്തുന്നത്. ഇരുചക്ര വാഹനം സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു. ഇവരുടെ ചെരിപ്പുകളും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.