എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവ്

0 576

എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവ്

കൊച്ചി:എറണാകുളം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആണ് ഉത്തരവിട്ടത്. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടുവാനാണ് ഉത്തരവ്. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.