സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ല..! മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റെന്ന് രാഹുൽ ഗാന്ധി

0 475

മോദി സർക്കാരിന്റേത് പൊള്ളയായ ബജറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശമ്പളക്കാർക്കും മധ്യവർഗത്തിനും ദരിദ്രർക്കും യുവാക്കൾക്കും കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഒന്നും ബജറ്റിൽ ഒരു ആനുകൂല്യവുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. പെഗാസസിലൂടെ കറങ്ങുന്ന ബജറ്റ് എന്നാണ് മമത ബജറ്റിനെ വിശേഷിപ്പിച്ചത്.