ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്‌ സംഘടിപ്പിച്ചു

0 547

കല്‍പ്പറ്റ: കല്‍പ്പറ്റ പുളിയാര്‍മലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈഗ്രീന്‍ അസോസിയേഷന്‍ (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട്) പരിശീല കേന്ദ്രം എക്‌സ്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സില്‍ ഏവിയേഷന്‍ കോഴ്‌സില്‍ പഠിക്കുന്ന 100ല്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കല്‍പ്പറ്റ എക്‌സ്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രിവന്റീവ് ഓഫീസര്‍ ബാബു രാജ് വി. ആര്‍ ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി.

യുവജനങ്ങളില്‍ ലഹരിയുടെ ദൂഷ്യവശങ്ങള്‍ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നും അത്തരത്തിലുള്ള പ്രവര്‍ത്തങ്ങളിലൂടെ കുടുംബത്തിലും അതുപോലെ സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റിയും വിശദമായി ക്ലാസെടുത്തു. കൂടാതെ ലഹരി വില്പനയും അതിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന നിയമപരമായ വസ്തുതകളെ പറ്റിയും ബോധവല്കരണ ക്ലാസ്സില്‍ വിവരിച്ചു.

ലവ് ഗ്രീന്‍ അസോസിയേഷന്റെ (ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട്)ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് രണ്ടു ഘട്ടങ്ങളിലായി നടത്തപെടുന്ന ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. ഇത്തരത്തിലൂള്ള പ്രവര്‍ത്തങ്ങളിലൂടെ യുവാക്കളെയും പുതുതലമുറയെയും രാഷ്ട്ര നിര്‍മിതിയില്‍ സജീവ പങ്കാളികളാകുകയാണ് ലക്ഷ്യം.