കുട്ടികള്‍ക്കായുള്ള ജില്ലാതല കണ്ണ് പരിശോധന ക്യാംപ് സംഘടിപ്പിച്ചു

0 42

ഇരിട്ടി : ഇരിട്ടി ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായുള്ള ജില്ലാതല കണ്ണ് പരിശോധന ക്യാംപ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുരേഷ് മിലന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ്, റീജന്‍ ചെയര്‍പേഴ്‌സണ്‍ ഒ.വിജേഷ്, അഡീഷണല്‍ കാബിനറ്റ് സെക്രട്ടറിമാരായ കെ.ടി.അനൂപ്, സി.ചന്ദ്രന്‍, കെ.സുരേഷ് ബാബു, ഡോ.ജി.ശിവരാമകൃഷ്ണന്‍, ടി.ഡി.ജോസ്, വി.പി.സതീശന്‍, ജോസഫ് സ്‌കറിയ, പിടിഎ പ്രസിഡന്റ് കെ.മനോജ്, സുമേഷ്, പ്രധാന അധ്യാപിക കെ.എസ്.ബിന്ദു ലയണ്‍സ് ക്ലബ് സെക്രട്ടറി ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ആധുനിക ഉപകരണത്തിന്റെ സഹായത്തോടെ 230 കുട്ടികള്‍ക്ക് കണ്ണ് പരിശോധന നടത്തി. മാടത്തില്‍ എല്‍പി സ്‌കൂളിലും കുട്ടികള്‍ക്ക് കണ്ണ് പരിശോധന ക്യാംപ് നടത്തി.