കുട്ടികള്‍ക്കായി ‘ഇഷ്ടബാല്യം -ജില്ലാതല വെബ്ഓപ്പണ്‍ഹൗസ്’സംഘടിപ്പിച്ചു

0 195

കുട്ടികള്‍ക്കായി ‘ഇഷ്ടബാല്യം -ജില്ലാതല വെബ്ഓപ്പണ്‍ഹൗസ്’സംഘടിപ്പിച്ചു

ചൈല്‍ഡ്ലൈനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി കുട്ടികള്‍ക്കായി ജില്ലാതല വെബ് ഓപ്പണ്‍ഹൗസ് സംഘടിപ്പിച്ചു. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, വിവിധ വിഷയങ്ങളിലുളള കുട്ടികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കുട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെയും, ഏജന്‍സികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനും ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരീസ് നിര്‍വ്വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ. രാജേഷ് അധ്യക്ഷനായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.വി.ലീല, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍  കെ. പ്രജിത്ത്, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.എ.ഹാരിസ് കില ജില്ല കോ-ഓഡിനേറ്റര്‍ കെ. ബാലഗോപാലന്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് നുമാന്‍, ലീഗല്‍ കം പ്രബേഷന്‍ ഓഫീസര്‍ മനിതാമൈത്രി, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.ബി.സൈന., ചൈല്‍ഡ്ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ സി.കെ ദിനേശന്‍, കോ-ഓഡിനേറ്റര്‍ എ.സി ദാവൂദ് , നിരഞ്ജന പ്രകാശ് എന്നിവര്‍  കുട്ടികളുമായി സംവദിച്ചു.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും മുന്‍സിപ്പാലിറ്റികളില്‍ നിന്നും ബാലസഭ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, ഹോസ്റ്റല്‍, റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയെ പ്രതിനിധീകരിച്ച് 85 കുട്ടികള്‍ പങ്കെടുത്തു. കുട്ടികള്‍ ഉന്നയിച്ച വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ദീര്‍ഘകാല ഇടപെടലുകള്‍ക്ക്  വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവ കൂട്ടായി  കര്‍മ്മ പരിപാടിക്ക് രൂപം നല്കുവാനും ഇതോടനുബന്ധിച്ച് പഞ്ചായത്ത്-നഗരസഭ തലത്തില്‍ കുട്ടികള്‍ക്കായുളള ഓപ്പണ്‍ ഹൗസുംകള്‍ സംഘടിപ്പിക്കും.