കിളിയന്തറ: കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിൽ വാർഷികാഘോഷവും, ‘മികവ് 2023’ പ്രദർശനവും സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.അനീഷ് പുത്തൻപുര മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പായം പഞ്ചായത്ത് മെമ്പർ ശ്രീ അനിൽ എം കൃഷ്ണൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.സിസ്റ്റർ ജസീന്ത കെ ജെ സ്വാഗതമർപ്പിച്ച് സംസാരിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അനീഷ് പുത്തൻപുര അധ്യക്ഷത വഹിച്ചു.സെന്റ് തോമസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ഷൈനി വി സിറിയക് നടപ്പു വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സംസ്ഥാന മേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കിളിയന്തറ സ്കൂളിന്റെ പ്രതിഭകളെ ആദരിച്ചു. ഒപ്പം തന്നെ സംസ്ഥാന കേരളോത്സവത്തിൽ പെയിന്റിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ സ്കൂളിലെ ചിത്രകലാ അധ്യാപിക ജിജി പി,ഇന്റർ ഡിസ്ട്രിക്ട് ഹോക്കി ചാമ്പ്യൻഷിപ്പിൽ കുട്ടികൾക്ക് പരിശീലനം നൽകിയ റുബീന എന്നിവരെയും ആദരിച്ചു. സെലസ്റ്റിൻ ജോൺ, മാത്യുക്കുട്ടി സെബാസ്റ്റ്യൻ, ലൂക്കോസ് എം. ജെ,അൽഫോൻസ് കളപ്പുര,നിഷ ഓസ്റ്റിൻ, മാസ്റ്റർ നന്ദഗോപൻ കെ. എസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.