കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യുപി സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനവും കളിയുപകരണ വിതരണവും സംഘടിപ്പിച്ചു

0 739

കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനവും പ്രീപ്രൈമറി വിഭാഗത്തിനുള്ള കളി ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് എം എൻ ഷീലയുടെ മാതാവ് ജാനകി നാരായണൻ മണലുമാലിലിന്റെ സ്മരണയ്ക്കായി സമർപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനമാണ് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി നിർവഹിച്ചത്. പ്രീപ്രൈമറി വിഭാഗത്തിനുള്ള കളി ഉപകരണങ്ങളുടെ വിതരണം കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരിയും നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം എൻ ഷീല അനുസ്മരണ പ്രഭാഷണവും നടത്തി. പിടിഎ പ്രസിഡൻറ് സി ആർ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് പ്രതിനിധി പി കെ തങ്കച്ചൻ, എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ സെക്രട്ടറി പി എൻ ബാബു, മാസ്റ്റർ മദർ പിടിഎ പ്രസിഡണ്ട് എം ആമിന, സ്റ്റാഫ് പ്രതിനിധി എൻ വി മായ, സ്റ്റാഫ് സെക്രട്ടറി കെ പി ഗീത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

Get real time updates directly on you device, subscribe now.