തരുവണ: പുലിക്കാട് യുവജന കൂട്ടായ്മയും ബാസ്‌ക് ക്ലബും സംയുക്തമായി സംഘടിപ്പിച്ച
അഖില വയനാട് ഫ്ലഡ്ലൈറ്റ് വോളിബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം നിസാർ കൊടക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.അബ്ദുള്ള കുന്നത്ത് അധ്യക്ഷത വഹിച്ചു.മുജീബ് കെ.കെ,ഹാരിസ് കുന്നത്ത്,അജ്മൽ സി,അൻവർ.സി,നാസർ.കെ തുടങ്ങിയവർ സംസാരിച്ചു.ഗ്രാമങ്ങളെയും അവയുടെ നന്മയേയും വീണ്ടെടുക്കാൻ വോളിബാൾ പോലുള്ള കളികൾക്ക് സാധിക്കുമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു .