ആറളം ഗ്രാമ പഞ്ചായത്തിലെ ചതിരൂർ 110 കോളനിയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി “ഒരുമ’ കൂട്ടായ്മ

0 584

ആറളം ഗ്രാമ പഞ്ചായത്തിലെ ചതിരൂർ 110 കോളനിയിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി “ഒരുമ’ കൂട്ടായ്മ

മാഹിയിലെ സി. ഇ ഭരതൻ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ’ ഒരുമ ‘യാണ് ചതിരൂർ 110 കോളനിയിലെ വിദ്യാർത്ഥികൾക്ക് ആധുനിക പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്മാർട്ട്‌ ടി. വിയും d2h കണക്ഷനും പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ റൈഹാനത്ത് സുബിക്ക് നൽകി ഉത്ഘാടനം നടത്തിയത്.

കോളനിയിൽ 25 ഓളം വിദ്യാർത്ഥികൾ ആണുള്ളത്. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സംവിധാനം സാധ്യമാകാതെ വന്നപ്പോൾ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് സുബി ഒരുമ കൂട്ടായ്മയോട് സഹായം അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ
കോളനിയിലെ സാംസ്‌കാരിക നിലയത്തിൽ ടി. വി സൗകര്യമൊരുക്കി തിങ്കൾ മുതൽ വിദ്യാർത്ഥികൾക്ക്‌ പഠന സൗകര്യമൊരുക്കുന്നതിനുള്ള പ്രവൃത്തികൾ നടപ്പിലാക്കിയത്.
പഠിതാക്കൾക്കും ടീച്ചർക്കുമുള്ള മാസ്ക് വിതരണവും കോവിഡ് 19 ജാഗ്രത ബോധവൽക്കരണവും നടത്തുകയുണ്ടായി.

നിജിൽ മാഹി, അഭിനവ്, ബാലൻ 110 കോളനി, ജാൻസി വര്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു