ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

0 874

ഇടുക്കി ഉടുമ്പൻചോലയിൽ ഇതര സംസ്ഥാനത്തൊഴിലാളികളായ മൂന്ന് പേരെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തുങ്കൽ പവ്വർ ഹൗസിനു സമീപത്തായിരുന്നു അപകടം. പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽ പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശ് മണ്ഡല സ്വദേശികളായ അജയ കുമാർ, ദിലീപ്, റോഷ്ണി എന്നിവരെ തൊഴിൽ സ്ഥലത്ത് നിന്നും കാണാതായത്. കുത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച്, സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഉടുമ്പൻചോല പോലിസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്ന് പേരെയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ നെടുങ്കണ്ടം ഫയർ ഫോഴ്സും ഉടുമ്പൻചോല പൊലീസും മണിക്കൂറുകൾ പണിപെട്ടാണ് മൃതദേഹങ്ങൾ കരയ്‌ക്കെത്തിച്ചത്.