ഓട്ടോ ഡ്രൈവര്‍ ബലാത്സംഗത്തിനിരയാക്കി, രക്ഷിക്കാന്‍ വന്നവരും പീഡിപ്പിച്ചു; 2 മണിക്കൂറില്‍ 19കാരി നേരിട്ട ക്രൂരത

0 854

 

 

 

മുംബൈ: രണ്ട് മണിക്കൂറിനിടെ രണ്ട് സംഭവങ്ങളിലായി യുവതിയെ മൂന്ന് പേര്‍ ബലാത്സംഗത്തിനിരയാക്കി. 19 വയസുകാരിയായ യുവതിയെ നവി മുംബൈയിലാണ് ഒരു ഓട്ടോഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ പീഡനത്തിന് ഇരയാക്കിയത്. കുറ്റകൃത്യത്തെ കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്ന യുവതിക്ക് ഫെബ്രുവരി 18 സബര്‍ബന്‍ ഗട്ട്ഘോപാറില്‍ നിന്ന് ട്രെയിന്‍ കയറാന്‍ സാധിച്ചില്ല.

മറ്റൊരു ട്രെയിനില്‍ 18ന് രാത്രി മുമ്ബ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതി അവിടെ തന്നെ ഉറങ്ങി. അടുത്ത ദിവസം മറ്റൊരു ട്രെയിനില്‍ യുവതി ദിവാ സ്റ്റേഷനിലെത്തി. അവിടെ ഭിക്ഷക്കാരിയായ ഒരു സ്ത്രീ അവരുടെ മൂക്കുത്തി വില്‍ക്കാന്‍ സഹായം ചോദിച്ച്‌ യുവതിയെ സമീപിച്ചു. ഇവരെ സഹായിക്കാന്‍ രാത്രി വരെ ശ്രമിച്ചെങ്കിലും മൂക്കുത്തി വില്‍ക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് വീണ്ടും ദിവാ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുവാനായി യുവതി ഓട്ടോ പിടിച്ചു. ഈ ഓട്ടോ ഡ്രൈവര്‍ യുവതിയെ ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള ഒരു കെട്ടിടത്തില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം യുവതിയെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നു കളഞ്ഞു. ഇതിന് ശേഷം സമീപത്തെ സ്റ്റേഷനിലേക്ക് പോകാനായി സ്കൂട്ടറില്‍ എത്തിയ രണ്ട് പേരോട് യുവതി സഹായം തേടി.

യുവതിയെ സ്കൂട്ടറില്‍ കയറ്റിയശേഷം ഗന്‍സോലിയിലെ വിജനമായ പ്രദേശത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. യുവതി നല്‍കിയ അടയാളങ്ങള്‍ വച്ച്‌ പ്രതികളെ ഉടന്‍ പൊലീസ് പിടികൂടി. ഇവരെ 29 വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.