ചെറുതോണി: ഓട്ടോ റിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ മകന്‍ അടിച്ചുകൊന്നു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാണ് (കൊച്ചേട്ടന്‍-64) മരിച്ചത്. മകന്‍ രാഹുലിനെ (32) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9നാണ് സംഭവം. റബര്‍ വിറ്റുകിട്ടിയ പണം ആവശ്യപ്പെട്ട് ഇയാള്‍ പിതാവുമായി വഴക്കുകൂടി. പണം നല്‍കാന്‍ വിസമ്മതിച്ചതിന് പിതാവിനെ കിടപ്പുമുറിയില്‍ നിന്നു ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു.
സാരമായി പരുക്കേറ്റ ജോസഫിനെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനി രാത്രി 8 നാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഇന്ന് 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിക്കും.
രാഹുല്‍ അവിവാഹിതനാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ഇയാള്‍ പുരയിടത്തിലെ റബര്‍ത്തോട്ടത്തിന് തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് സാലിക്കുട്ടി പൂഞ്ഞാറില്‍ ബന്ധുവീട്ടിലാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.