മ​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍; വീ​ട്ടി​ല്‍ ചി​കി​ത്സ ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ കേ​സ്

0 503

മ​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍; വീ​ട്ടി​ല്‍ ചി​കി​ത്സ ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ കേ​സ്

 

ക​ണ്ണൂ​ര്‍: മ​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ന്ന വീ​ട്ടി​ല്‍ രോ​ഗി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. താ​ണ മു​ഴ​ത്ത​ടം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ര്‍​ക്കെ​തി​രേ​യാ​ണ് ക്വാ​റ​ന്‍റൈ​ന്‍ നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

 

ഡോ​ക്ട​റു​ടെ മ​ക​ള്‍ പു​റ​ത്തു​നി​ന്ന് വ​ന്ന് വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ വീ​ട്ടി​ല്‍ ത​ന്നെ രോ​ഗി​ക​ളെ ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ സ​ഹി​തം ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.