24 മണിക്കൂറിനുള്ളില്‍ 6,500ലേറെ കേസുകള്‍; രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒന്നരലക്ഷത്തിലേക്ക്, മരണം 4167

0 857

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6,535 കൊവിഡ് കേസുകള്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,45,380 ആയി. 4,167 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ 60, 490 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇറാനെയും കവച്ചു വെച്ചിരിക്കുന്നു വൈറസ് ബാധിതരുടെ എണ്ണത്തില്‍. യു.എസ്, ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇന്ത്യ എന്നിവയാണ് പത്ത് രാജ്യങ്ങള്‍.