അമിത ചാര്‍ജ്: വാഹനങ്ങളുടെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്തു

0 1,165

അമിത ചാര്‍ജ്: വാഹനങ്ങളുടെ പെര്‍മിറ്റ് സസ്‌പെന്റ് ചെയ്തു

കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മുക്കം കൊടിയത്തൂരിലേക്ക് ടാക്‌സി വാടകയായി അമിത ചാര്‍ജ് ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന് കെ എല്‍ 13 എ എന്‍-6280, കെ എല്‍ 13 എക്യു-5506 എന്നീ വാഹനങ്ങളുടെ പെര്‍മിറ്റ് 15 ദിവസത്തേക്ക് ആര്‍ ടി ഒ സസ്‌പെന്റ് ചെയ്തു.  ഈടാക്കിയ അമിത ചാര്‍ജ് യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കുന്നതിനും നിര്‍ദേശം നല്‍കി.  മേലില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കാണിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.