കാസര്‍കോട്: തളങ്കരയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിലെ ഓവുചാലില്‍ നിന്നും ശുചീകരണ തൊഴിലാളികളാണ്പഴക്കം ചെന്ന രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തിയത്.
തളങ്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവുചാലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. തോക്കുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.സംഭവത്തില്‍ കാസര്‍കോട് സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.