ചുങ്കക്കുന്ന് പാലം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു

0 158

 

ചുങ്കക്കുന്ന്, ഒറ്റപ്ലാവ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുങ്കക്കുന്ന്  പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടം നടത്തി. പഴയ പാലത്തിന് ബലക്ഷയം സംഭവിക്കുകയും പാര്‍ശ്വഭിത്തി തകര്‍ന്നു പോവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്. ചുങ്കക്കുന്ന് പാലത്തിന്റെ നിര്‍മ്മാണത്തോടെ ഒറ്റപ്ലാവ് റോഡിനെ പേരാവൂര്‍, കൊട്ടിയൂര്‍, മാനന്തവാടി റോഡുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുവാനും പാലുകാച്ചി, ഒറ്റപ്ലാവ് നിവാസികള്‍ക്ക് കൊട്ടിയൂര്‍ മാനന്തവാടി ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാനും സാധിക്കും.ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ പഞ്ചായത്ത്  പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, മറ്റ് ജനപ്രതിനിധികൾ ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടുകാരും പങ്കെടുത്തു.