ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത റോഡ് ചെളിക്കുളമായി.പായം പഞ്ചായത്തിലെ കോളിക്കടവ് വട്ട്യറ പായം റോഡാണ് തകര്‍ന്നത്.

0 909

ഇരിട്ടി:ഒരാഴ്ച മുമ്പ് ടാര്‍ ചെയ്ത റോഡ് ചെളിക്കുളമായി.പായം പഞ്ചായത്തിലെ കോളിക്കടവ് വട്ട്യറ പായം റോഡാണ് തകര്‍ന്നത്.ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ വാഴ നട്ടു.പായം പഞ്ചായത്തിലെ കോളിക്കടവ് മുതല്‍ കരിയാല്‍ പായം കാടമുണ്ടവരെയുള്ള 6 കിലോമീറ്റര്‍ റോഡാണ് സാഖി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലര കോടി രൂപ ചിലവില്‍ നവീകരിക്കുന്നത്.തുടക്കം മുതലെ റോഡ് നിര്‍മ്മാണത്തില്‍ അപാകത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.കൃത്യമായ വീതിയില്‍ പോലും അല്ല റോഡിന്റെ നിര്‍മ്മാണം അവസാനഘട്ട ടാറിംഗ് പ്രവര്‍ത്തിയായ കോളിക്കടവിലെ എടവൂര്‍ ശിവ ക്ഷേത്രത്തിന് സമീപത്തായാണ് ഒരാഴ്ച മുമ്പ് റോഡ് ടാര്‍ ചെയ്തത്.എന്നാല്‍ ടാര്‍ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേക്കും ടാറിംഗ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതാവുകയായിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചത്.പ്രതിഷേധ സമരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.നിഖില്‍ മാനുവല്‍ അധ്യക്ഷത വഹിച്ചു.ഷൈജന്‍ ജേക്കബ് ,സണ്ണി തറയില്‍ ബിജോ കരിയാല്‍ റിജോ സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു