പാചക വാതക വില കുറച്ചു, കുറയുന്നത് ഏഴ് മാസത്തിനിടെ ഇതാദ്യം

0 2,172

 

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കുറഞ്ഞു. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് പുതുക്കിയ വില.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വില 97 രൂപ 50 പൈസയാണ് കുറഞ്ഞത്. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില.
പുതുക്കിയവില ബുധനാഴ്ച നിലവിൽ വന്നു. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് വില കുറയാൻ ഇടയാക്കിയത്. ആറ് മാസത്തിനിടെ ആറ് തവണയായി വില കൂടിയ ശേഷം ഇതാദ്യമായാണ് വില കുറയുന്നത്.

Get real time updates directly on you device, subscribe now.