സബ്‌സിഡിയില്ലാത്ത പാചകവാതക വില കുറച്ചു

0 144

 

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്റെ വില കുറച്ചു. 53 രൂപ വരെയാണ് കുറവുവന്നിട്ടുള്ളത്. അന്താരാഷ്ട്രവിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്നാണിത്. ഡല്‍ഹിയിലെ വില കുറ്റിക്ക് 858 രൂപയായിരുന്നത് 805 ആയി. കൊല്‍ക്കത്തയില്‍ 839, മുംബൈയില്‍ 776.5, ചെന്നൈയില്‍ 826 എന്നിങ്ങനെയാണ് പുതിയ വില.

ജനുവരി ഒന്നിന് സബ്‌സിഡിയില്ലാത്ത കുറ്റിക്ക് 140 രൂപയോളം കൂട്ടിയിരുന്നു. തുടര്‍ച്ചയായ അഞ്ചാം മാസത്തെ വില വര്‍ധനയായിരുന്നു അത്.