കേളകം മേഖലയിൽ പാചക വാതക വിതരണം: ബില്ല് നൽകാതെ അധിക തുക വാങ്ങുന്നതായി പരാതി

0 197

 

 

ഇൻഡേൻ പാചക വാതകത്തിന്റെ വിതരണ വാഹനങ്ങളിൽ എത്തുന്നവർ ബില്ല് നൽകാതെ അധിക തുക ഈടാക്കുന്നതായി ഉപഭോക്താക്കളുടെ പരാതി. ഉപഭോക്താക്കൾ ആവശ്യപ്പെട്ടാലും ബില്ല് നൽകാത്ത സംഭവങ്ങളും ഉണ്ട്. ബില്ലുകൾ കൃത്യമായി ഉപഭോക്താക്കൾ ചോദിച്ച് വാങ്ങണമെന്നാണ് പാചക വാതക കമ്പനി നിർദ്ദേശം. ബിൽ നൽകാതെ അധിക തുക വാങ്ങുന്നവർക്കെതിരെ പരാതി നൽകുമെന്ന് ഉപഭോക്താക്കൾ അറിയിച്ചു.