കിസാൻ മിത്ര പഠനക്ലാസ് നടത്തി

0 80

 

എടൂര്‍: കിസാന്‍മിത്ര പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കൂണ്‍കൃഷി, ചക്കവിഭവം, ആട്, പോത്ത് വളര്‍ത്തല്‍ എന്നിവയെകുറിച്ചുള്ള പഠനക്ലാസ് ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍മിത്ര കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ തങ്കച്ചന്‍ തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. കിസാന്‍മിത്ര സിഇഒ മനോജ് ചെറിയാന്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിന്ധു ജോസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍ കൊച്ചുകരോട്ട്, പി.കെ.ജോസ് പുത്തന്‍പുരയ്ക്കല്‍, എടൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.നവാസ്, കിസാന്‍മിത്ര ജില്ലാ അക്കൗണ്ടന്റ് സനില ഷാജി എന്നിവര്‍ പ്രസംഗിച്ചു. മാലൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഷിബു, ഗീതാഞ്ജലി, ഷാജി പോള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു.

Get real time updates directly on you device, subscribe now.