പദയാത്ര സംഘടിപ്പിച്ചു

0 147

കണിച്ചാർ : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ പേരാവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. പേരാവൂരിൽ നടന്ന സമാപന പൊതുയോഗം മണ്ഡലം അസി. സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. വി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു. കണിച്ചാറിൽ സിപിഐ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ ജാഥ ഉദ്ഘാടനം ചെയ്തു. വി. പദ്മനാഭൻ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ, ജാഥാ ലീഡർ വി. ഗീത, എം. ഭാസ്കരൻ, ജോഷി തോമസ്, എം. ജി മജുംദാർ എന്നിവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്ക് പുറമെ അഡ്വ. വി. ഷാജി,സാരംഗ് ദിനേശ്, കെ ടി കെ മുസ്തഫ, കെ പി വർക്കി, കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.