നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
പൂണങ്ങോട് ഹരിത സ്വയം സഹായ സംഘത്തിന്റെയും മറ്റു സ്വകാര്യ വ്യക്തികളും ഉൾപ്പെടെയുള്ള 3 ഏക്കർ സ്ഥലത്ത് കൃഷി നടത്തിയ പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സജി ഓതറ ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാ കമ്മിറ്റി ചെയർമാൻ പി കെ സത്യൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴസൺ പ്രമീള രാജൻ, പഞ്ചായത്ത് സെക്രട്ടറി ഏവി പ്രകാശൻ, മഹേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.