നെൽകൃഷി വിളവെടുപ്പ് നടത്തി

0 404

നെൽകൃഷി വിളവെടുപ്പ് നടത്തി

നടുവിൽ സർവ്വീസ് സഹകരണ ബാങ്കിന്റെയും നടുവിൽ ഗ്രാമ പഞ്ചായത്തിലെ കാർഷിക കർമ്മസേനയുടെയും സംയുക്താഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുലിക്കുരുമ്പയിൽ നടത്തിയ നെൽകൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാലൻ നിർവഹിച്ചു. ബിജു ഓരത്തേൽ, ത്രേസ്യാമ്മ ജോസഫ്, ടോമി ജോസഫ്, ബിനുപല്ലാട്ട്, കൃഷി ഓഫിസർ ഡിക്സൻ, കൃഷി അസിസ്റ്റന്റ് ചന്ദ്രൻ, ദിനേശൻ വി.കെ ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു