സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ സമാപന റാലി നാളെ കണ്ണൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും

0 138

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയുടെ സമാപന റാലി നാളെ കണ്ണൂരിൽ നടക്കും.

വൈകിട്ട് 3.30ന് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്നും സമാപന റാലി ആരംഭിച്ച് സ്റ്റേഡിയം കോർണ്ണറിൽ സമാപിക്കും.

സമാപന പൊതുസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

നേതാക്കളായ കെ സുധാകരൻ, കെ.മുരളീധരൻ കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലയുടെ രാഷ്ട്രീയ രംഗത്ത്
പുതു ചരിത്രം രചിച്ച സഹനസമര പദയാത്ര ആയിരങ്ങൾ അണിനിരക്കുന്ന റാലിയോടെ കണ്ണൂരിൽ പര്യടനം പൂർത്തിയാക്കുമ്പോൾ കോൺഗ്രസിന് ജില്ലയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രചരണപരമായും രാഷ്ട്രീയപരമായും വലിയ മുന്നേറ്റം നേടാൻ സാധിച്ചിട്ടുണ്ട്.